വിവാഹ വാ​ഗ്ദാനം നൽകി ആറു വർഷം പീഡിപ്പിച്ചു, കൽപകഞ്ചേരി സ്വദേശി അറസ്റ്റിലായി

വിവാഹ വാ​ഗ്ദാനം നൽകി ആറു വർഷം പീഡിപ്പിച്ചു, കൽപകഞ്ചേരി സ്വദേശി അറസ്റ്റിലായി

പൊന്നാനി: കൽപകഞ്ചേരിയില്‍ വിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വിവാഹവാഗ്ദാനം നൽകിയശേഷം മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ആറുവർഷമായി പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.

കല്ലിങ്ങൽ പാറക്കാട്ടിൽ സൽമാനുൽ ഫാരിസാണ് കേസിൽ പിടിയിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കൽപഞ്ചേരി സബ് ഇൻസ്പെക്ടർ കെ നൗഫലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!