മഞ്ചേരിയുടെ മണ്ണിൽ വീണ്ടുമൊരു ഫുട്ബോൾ മാമാങ്കം, സൂപ്പർ കപ്പ് യോ​ഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കം

മഞ്ചേരിയുടെ മണ്ണിൽ വീണ്ടുമൊരു ഫുട്ബോൾ മാമാങ്കം, സൂപ്പർ കപ്പ് യോ​ഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കം

മഞ്ചേരി: സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാളെ തുടക്കമാകും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരുന്ന മത്സരങ്ങൾ പയ്യനാട്ടിലേക്ക് മാറ്റുകയായിരുന്നു. രാജസ്ഥാൻ എഫ് സിയുംം നെറോക്ക എഫ് സിയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. രാത്രി 8.30നാണ് മത്സരം.

യോ​ഗ്യത റൗണ്ട് മത്സരങ്ങൾ ആറ് വരെയാണ് നടക്കുക. മഞ്ചേരിയിലെ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഒമ്പതാം തിയതി തുടക്കമാകും. ഹൈദരാബാദ് എഫ് സി, ഈസ്റ്റ് ബം​ഗാൾ, ഒഡിഷ എഫ് സി തുടങ്ങിയ ടീമുകൾ അണിനിരക്കും.
വധശ്രമക്കേസിൽ അന്വേഷണം നടക്കവേ വിദേശത്തേക്ക് കടന്ന പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
എ എഫ് സി ചാംപ്യൻസ് ലീ​ഗിൽ പങ്കെടുക്കുന്നതിനുള്ള ടീമിനെ തിരഞ്ഞെടുക്കാൻ മുംബൈ എഫ് സിയും ജംഷദ്പൂർ എഫ് സിയും ചൊവ്വാഴ്ച്ച മഞ്ചേരിയിൽ ഏറ്റുമുട്ടും. ഇതിലെ വിജയികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് എ എഫ് സി കപ്പിൽ പങ്കെടുക്കുക.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള ​ഗ്യാലറി ടിക്കറ്റുകൾക്ക് 250 രൂപയും, ഐ ലീ​ഗ് ടീമുകളുടെ യോ​ഗ്യത മത്സരങ്ങൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ മത്സരങ്ങളുടെ സീസൺ ടിക്കറ്റുകൾക്ക് 1499 രൂപയാണ്. ടിക്കറ്റുകൾ മഞ്ചേരി കച്ചേരിപ്പടിയിലെ കൃഷ്ണ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഓർഗൈനൈസിംഗ് കമ്മറ്റി ഓഫിസിൽ നിന്നും മത്സരങ്ങളുടെ അതാത് ദിവസങ്ങളിൽ സ്റ്റേഡിയത്തിലെ പ്രതേക കൗണ്ടറിൽ നിന്നും ലഭിക്കും. ഓൺലൈൻ ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാവും വിതരണം ചെയ്യുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അസ്സലാമു അലൈക്കും പറഞ്ഞ് താനൂരിനെ കയ്യിലെടുത്ത് സിനിമാ താരം ദിലീപ്
ഹീറോ സൂപ്പർ കപ്പ് ഓർഗൈനൈസിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നിയോജകമണ്ഡലം എം എൽ എ അഡ്വ:യുഎ ലത്തീഫ്,ജനറൽ കൺവീനർ അബ്ദുൽ കരീം, സെക്രട്ടറി സുധീർ കുമാർ, ജോയിന്റ് കൺവീനർ മുഹമ്മദ്‌ സലീം, വൈസ് ചെയർമാൻ പി അഷ്‌റഫ്‌, ഓർഗൈനൈസിംഗ് കമ്മറ്റി ട്രഷറർ നയീം തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യൻ സൂപ്പർ ലീഗ് പോലെ കേരള സൂപ്പർ ലീഗ് എന്ന പേരിൽ പുതിയ ടൂർണമെന്റിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

Sharing is caring!