വധശ്രമക്കേസിൽ അന്വേഷണം നടക്കവേ വിദേശത്തേക്ക് കടന്ന പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

വധശ്രമക്കേസിൽ അന്വേഷണം നടക്കവേ വിദേശത്തേക്ക് കടന്ന പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

കരിപ്പൂർ: വധശ്രമക്കേസിലും, തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ കവർന്ന കേസിലും പോലീസ് അന്വേഷിച്ച് വന്ന പ്രതി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായി. സംഭവങ്ങൾക്ക് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ച് വരുന്ന വഴിയാണ് പോലീസ് പിടികൂടിയത്.

തിരൂർ സി ഐ എം ജെ ജിജോയും, സംഘവുമാണ് ഇയാളെ പിടികൂടുന്നത്. കൈമലശ്ശേരി സ്വദേശിയായ യുവാവിനെ മുൻ വൈരാ​ഗ്യത്താൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും, മൊബൈൽ ഫോൺ കവരുകയും ചെയ്തതായി ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ കൈമലശ്ശേരിയിലെ വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് വിദേശത്തേക്ക് കടന്നത്.

Sharing is caring!