മലയാറ്റൂരിലേക്ക് തീർഥാടകരുമായി പോയിരുന്ന ടെംപോ ട്രാവലർ ഇടിച്ച് തിരൂരിൽ യുവാവിന് ദാരുണാന്ത്യം

തിരൂർ: അമിത വേഗതയിലെത്തിയ ടെമ്പോ ട്രാവലര്‍ സ്‌കൂട്ടറിലിച്ച് യുവാവിന് ദാരുണാന്ത്യം. ചമ്രവട്ടം സ്നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി ജിഥിന്‍ ജെ മാത്യൂസാണ് (24) അപകടത്തില്‍ മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സുഹൃത്തിനെ വീട്ടിൽ വിട്ട് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ജിഥിൻ സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗതയില്‍ വന്ന ടെമ്പോ ട്രാവലര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്പോട്രാവലര്‍.
കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രക്കിടെ മരണം സംഭവിച്ചു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]