കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നി​ഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നി​ഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം

കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ​ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നി​ഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാ​ഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും സമീപിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം ആർക്കും അറിയില്ലായിരുന്നു. ഇതോടെയാണ് വാർത്ത കെട്ടിചമച്ചതെന്ന നി​ഗമനത്തിലേക്ക് എത്തിയത്.

പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതോടെ വിദ്യാർഥികൾ പരസ്പരം ഛായം തേക്കുന്നതിനിടെയാണ് ഒരു വിദ്യാർഥിനി അത് തടഞ്ഞത്. അടുത്ത അധ്യയന വർഷം തന്റെ അനിയത്തിക്ക് ഉപയോ​ഗിക്കാനുള്ളതാണെന്ന് കരഞ്ഞ് പറഞ്ഞാണ് ഛായം തേക്കുന്നത് തടഞ്ഞത്. ഇത് പത്രത്തിൽ വന്നതോടെ വൈറൽ ആവുകയായിരുന്നു.

വാർത്ത വൈറലായതോടെ ഒട്ടേറെ പേർ പെൺകുട്ടിക്കും, കുടുംബത്തിനും സഹായവുമായെത്താൻ തയ്യാറായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സഹായം നൽകാൻ തയ്യാറായി രം​ഗത്ത് വന്നു. ഇതേ തുടർന്ന് സ്കൂളിലും, നാട്ടിലും, പോലീസ് സ്റ്റേഷനിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം ആർക്കും അറിയില്ലായിരുന്നു. വിദ്യാർഥികൾക്ക് വേണ്ട കൈ മെയ്യ് മറന്ന് രം​ഗത്തുള്ള പി ടി എയ്ക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ല. ഇതോടെ സാങ്കൽപിക വിദ്യാർഥിനിയെ സൃഷ്ടിച്ച് വാർത്ത നൽകുകയായിരുന്നുവെന്ന നി​ഗമനത്തിലേക്ക് ഇവരെല്ലാം എത്തിയത്.

Sharing is caring!