വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം

നിലമ്പൂർ: അഭ്യൂഹങ്ങൾക്ക് ഇടവേള നൽകി വയനാട്ടിൽ ഉപതരിഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷയെ തുടർന്ന് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് വയനാട് ലോക്സഭ സീറ്റിൽ ഒഴിവ് വന്നത്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഒട്ടേറെ പേർക്ക് നോമ്പ് തുറക്കാൻ അവസരമൊരുക്കി മഅ്ദിന്‍ അക്കാദമി സമൂഹ ഇഫ്ത്വാര്‍
ഫെബ്രുവരി വരെയുള്ള ഒഴിവുകൾ ആണ് പരിഗണിച്ചത് അതിനാൽ തന്നെ മാർച്ചിൽ വന്ന വയനാട്ടിലെ ഒഴിവ് പരിഗണിച്ചിട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. വിചാരണ കോടതി അനുവദിച്ച 30 ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് കമ്മിഷന്റെ നീക്കം. ഉപതിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങാൻ ലോക്സഭ സെക്രട്ടേറിയേറ്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും, കേരളത്തിലെ ചീഫ് ഇലക്ട്രറൽ ഓഫിസർക്കും ഉത്തരവിന്റെ കോപ്പി അയച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]