എസ് ബി ഐ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത നിലമ്പൂരുകാരൻ അറസ്റ്റിൽ

എസ് ബി ഐ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത നിലമ്പൂരുകാരൻ അറസ്റ്റിൽ

നിലമ്പൂർ: ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തിയ മുൻ എസ് ബി ഐ ക്രെഡിറ്റ് ബാങ്ക് ചാനൽ ജീവനക്കാരൻ പിടിയിൽ. വഴിക്കടവ് പോലീസാണ് നിലമ്പൂർ സ്വദേശിയായ ദലീൽ പറമ്പാട്ട് എന്ന ദലീൽ റോഷനെ (30) അറസ്റ്റ് ചെയ്തത്.

ബാങ്കിന്റെ ശാഖയിൽ ക്രെഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരെ പറ്റിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തിരുന്ന പരിചയം വെച്ച് ഇടപാടുകാരിൽ നിന്നും ലോ​ഗിൻ ഡാറ്റ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇല്ലാതായത് നിഷ്‌കളങ്കമായ ചിരി, ഇന്നസെന്റിനെ അനുസ്മരിച്ച് സാദിഖലി ശിഹാബ് തങ്ങൾ
വഴിക്കടവ് സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇവരുടെ 1,20,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതി മലപ്പുറം ജില്ലയിൽ നിരവധി പേരെ സമാനമായ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!