ഇല്ലാതായത് നിഷ്‌കളങ്കമായ ചിരി, ഇന്നസെന്റിനെ അനുസ്മരിച്ച് സാദിഖലി ശിഹാബ് തങ്ങൾ

ഇല്ലാതായത് നിഷ്‌കളങ്കമായ ചിരി, ഇന്നസെന്റിനെ അനുസ്മരിച്ച് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മുൻ എം.പിയും നടനുമായ ഇന്നസെന്റിന്റെ വിയോഗത്തിലൂടെ ഇല്ലാതായത് നിഷ്‌കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർത്ഥമാക്കിയ വ്യക്തിത്വമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിലും കലാകാരൻ എന്ന നിലയിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. അർബുദ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച അദ്ദേഹത്തിന്റെ ജീവിതം രോഗബാധിതർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. കഠിനമായ ജീവിതസാഹചര്യങ്ങളെ ചെറു ചിരിയോടെ നേരിടാനുള്ള ആത്മധൈര്യം അദ്ദേഹം പകർന്നു. ഇച്ഛാശക്തിയോടെ പ്രതിസന്ധികളെ നേരിട്ടു. പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Sharing is caring!