വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ മലപ്പുറത്തുകാരനെ അന്വേഷിച്ച് മൂവാറ്റുപുഴ പോലീസ്

മലപ്പുറം: ചേര്‍ത്തല സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ മലപ്പുറം സ്വദേശിക്കെതിരെ അന്വേഷണം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കഴിഞ്ഞ ദിവസം മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുത്തെ ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൂവാറ്റുപുഴ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കി. ഗര്‍ഭിണിയായിരിക്കെയും ഇയാള്‍ വിദ്യാര്‍ഥിനിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
നാല് മാർക്കിനേക്കാൾ വലുതാണ് അഭിമാനമെന്ന് വിളിച്ചു പറഞ്ഞ കൊച്ച് ബ്രസീൽ ആരാധിക ഇവിടെയുണ്ട്
കഴിഞ്ഞ ദിവസം കുട്ടിയെ അവശ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ മാതാപിതാക്കളെ അറിയിക്കുന്നത്. മൂവാറ്റുപുഴ പോലീസ് ചേര്‍ത്തല പോലീസിനേയും, മലപ്പുറം പോലീസിനേയും ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]