നാല് മാർക്കിനേക്കാൾ വലുതാണ് അഭിമാനമെന്ന് വിളിച്ചു പറഞ്ഞ കൊച്ച് ബ്രസീൽ ആരാധിക ഇവിടെയുണ്ട്

നാല് മാർക്കിനേക്കാൾ വലുതാണ് അഭിമാനമെന്ന് വിളിച്ചു പറഞ്ഞ കൊച്ച് ബ്രസീൽ ആരാധിക ഇവിടെയുണ്ട്

തിരൂർ: മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ നെയ്മർ ഫാൻ ഒറ്റ ദിവസം കൊണ്ട് വൈറലായി. തിരൂർ പുതുപ്പള്ളി ശാസ്താ എ എൽ പി എസിലെ നാലാം ക്ലാസുകാരി റിസ ഫാത്തിമയാണ് താരം. മെസിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല എന്നായിരുന്നു റിസ ഉത്തരമെഴുതിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം എഴുതാൻ ചോദ്യം ഉണ്ടായിരുന്നത്. എന്നാൽ കടുത്ത ബ്രസീൽ ഫാൻ ആയ റിസയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതോടെ നിലപാട് കടുപ്പിച്ച റിസ എന്തുവന്നാലും എഴുതില്ലെന്ന് തീരുമാനിക്കുകയും, ബ്രസീൽ ഫാൻ ആണെന്ന് പ്രഖ്യാപിക്കുകയും ആയിരുന്നു.
ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനും
അധ്യാപകനായ റിഫാ ഷാലീസിന് ഉത്തരത്തിൽ കൗതുകം തോന്നുകയും ഉത്തര പേപ്പർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെക്കുകയുമായിരുന്നു. ബ്രസീൽ ഫാൻസ് ആവേശത്തോടെ റിസയുടെ ഉത്തരം ഏറ്റെടുത്തതോടെ ചോദ്യപേപ്പറും, റിസയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ബ്രസീൽ ഫാൻസിന്റെ കരച്ചിൽ എന്ന നിലയിൽ അർജന്റീന ആരാധകർ മറുപടിയുമായി എത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടുമൊരു ബ്രസീൽ-അർജന്റീന പോരിന് അരങ്ങുണർന്നു.

Sharing is caring!