പെരിന്തല്‍മണ്ണ ബൈക്കപകടം, അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം, സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്‌

പെരിന്തല്‍മണ്ണ ബൈക്കപകടം, അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം, സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്‌

പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ തിരൂര്‍ക്കാട് ബൈക്കപടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച കേസില്‍ ബൈക്കോടിച്ച സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്. ഇയാളുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനി പൂമതൃശേരി നിക്‌സന്റെ മകള്‍ അല്‍ഫോന്‍സയാണ് അപകടത്തില്‍ മരിച്ചത്.
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
ബൈക്കോടിച്ചിരുന്ന സഹപാഠിയും, സുഹൃത്തുമായിരുന്ന തൃശൂര്‍ വന്നൂക്കാരന്‍ അശ്വിന്‍ നിസാര പരുക്കകളോടെ രക്ഷപ്പെട്ടിരുന്നു. ഐ പി സി 279, 334, 304 എ വകുപ്പുകള്‍ പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ന് രാവിലെയായിരുന്നു കോഴിക്കോട് ഭാഗത്തു നിന്ന് വന്നിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. വളവ് ശ്രദ്ധിക്കാതെ റോഡ് സൈഡില്‍ കയറിപോയ ബൈക്ക് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എതിരെ വന്ന മറ്റൊരു ബൈക്കിലും, കെ എസ് ആര്‍ ടി സി ബസിലും ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Sharing is caring!