ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ തിരൂര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. എം ഇ എസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ അല്‍ഫോന്‍സ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ഓടെ തിരൂര്‍ക്കാട് ഐ ടി സിക്ക് സമീപമായിരുന്നു അപകടം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ബൈക്കില്‍ കൂടെയുണ്ടായിരുന്ന തൃശൂര്‍ വന്നുക്കാരന്‍ അശ്വിനെ പരുക്കുകളോടെ പെരിന്തല്‍മണ്ണ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെ മകളാണ് അല്‍ഫോന്‍സ.

Sharing is caring!