സദാചാര ഗുണ്ടകൾക്ക് ആള് മാറി, എടപ്പാളിൽ യുവാവിന് ക്രൂരമർദനം, യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസ്

എടപ്പാൾ: നഗരത്തിൽ യുവതിയുടെ ബന്ധുക്കൾ ആളുമാറി സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ നിരപരാധിയായ യുവാവിന് പരുക്കേറ്റു. ചുവന്ന പോളോ കാറിൽ വരുന്ന ആളെ നോക്കി നിന്ന സംഘം ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ യുവാവിനെ ആളുമാറി മർദിക്കുകയായിരുന്നു. ഇവർ തന്നെയാണ് യുവാവിനെ പോലീസിനെ ഏൽപ്പിച്ചതും.
ഉംറക്കെത്തിയ മഞ്ചേരിയിലെ പൗരപ്രമുഖൻ മക്കയിൽ അന്തരിച്ചു
യുവതിയുമായി അശ്ലീല ചാറ്റിങ് നടത്തിയ വ്യക്തിയെ തന്ത്രപരമായി വിളിച്ചു വരുത്തി മർദിക്കാനായിരുന്നു പ്ലാൻ. ഇതുപ്രകാരം യുവതിയുടെ ബന്ധുക്കൾ എടപ്പാൾ ഗോവിന്ദ തിയറ്ററിന് സമീപം കാത്തു നിൽക്കുകയും ഈ സമയത്ത് ഇവിടെയെത്തിയ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എരമംഗലം സ്വദേശിയായ യുവാവിന്റെ ഭാര്യക്ക് ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോ അയച്ചത്. ഇയാളോട് യുവതി എന്ന വ്യാജേന ഭർത്താവിന്റെ സഹോദരൻ സംസാരിക്കുകയും കാണാം എന്ന് പറഞ്ഞ് എടപ്പാളിലേക്ക് വിളിക്കുകയുമായിരുന്നു. ചുവന്ന പോളോ കാറിലെത്തുമെന്ന് അറിയിച്ച ഇയാളെ കാത്ത് യുവാവും, സുഹൃത്തും നിലയുറപ്പിച്ചു. ഇതിനിടെയാണ് മറ്റൊരു കാറിൽ മർദനമേറ്റ യുവാവ് എത്തുന്നത്. ഇയാളെ അശ്ലീലം പറഞ്ഞ് മർദിക്കുകയും, വീഡിയോ പകർത്തുകയും ചെയ്തു.
സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറിയപ്പോൾ അവർ നടത്തിയ അന്വേഷണത്തിലാണ് ആള് മാറിയത് വ്യക്തമായത്. തുടർന്ന് മർദനമേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു.
RECENT NEWS

കാറിൽ ഉരസിയ ബസിനെ റോഡിൽ തടഞ്ഞിട്ട് താക്കോലുമായി കാറുടമ പോയി, എടരിക്കോട് റോഡിൽ കുടുങ്ങി വാഹനങ്ങൾ
കോട്ടയ്ക്കല്‍: കാറിൽ ഉരസിയ ബസിന്റെ താക്കോലുമായി കാറിന്റെ ഉടമ പോയതോടെ മണിക്കൂറുകളോളം ബസ് റോഡിൽ കുടുങ്ങി. എടരിക്കോട് ഇന്നലെയായിരുന്നു സംഭവം. ഇതേ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗത തടസം ഉണ്ടായി. മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ [...]