ഉംറക്കെത്തിയ മഞ്ചേരിയിലെ പൗരപ്രമുഖൻ മക്കയിൽ അന്തരിച്ചു

ഉംറക്കെത്തിയ മഞ്ചേരിയിലെ പൗരപ്രമുഖൻ മക്കയിൽ അന്തരിച്ചു

മഞ്ചേരി: ഉംറ ചടങ്ങിനായെത്തിയ മഞ്ചേരി സ്വദേശി മക്കയിൽ അന്തരിച്ചു. മഞ്ചേരി കാരക്കുന്നിലെ പൗരപ്രമുഖനും, ജാമിഅ ഇസ്ലാമിയ്യ സെക്രട്ടറിയുമായ എം അബ്ദുൽ ലത്തീഫ് (കുഞ്ഞാപ്പ-65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയത്. കാരക്കുന്ന് ജം​ഗ്ഷൻ ജുമാ മസ്ജിദിന്റെയും, മദ്രസയുടേയും പ്രസിഡന്റും, ജനറൽ സെക്രട്ടറിയും ആയി പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കി.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു
ഭാര്യ-സക്കീന. മക്കൾ- മുഹമ്മദ് ഫായിസ്, ബഷായിറ, ബാസിമ. മരുമകൻ-ആഷിഖ്. സഹോദരങ്ങൾ-അബ്ദുൽ കരീം, ചേക്കുട്ടി, അബ്ദുൽ ജലീൽ.

Sharing is caring!