കഞ്ചാവും, ഹാഷിഷ് ഓയിലും കടത്തിയ മൂന്ന് പൊന്നാനിക്കാർ പോലീസ് പിടിയിൽ

കഞ്ചാവും, ഹാഷിഷ് ഓയിലും കടത്തിയ മൂന്ന് പൊന്നാനിക്കാർ പോലീസ് പിടിയിൽ

പൊന്നാനി: ആന്ധ്രാ പ്രദേശിൽ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ആയി പൊന്നാനി സ്വദേശികളായ 3 പേർ ആണ് മലപ്പുറം പൊന്നാനിയിൽ പോലീസിന്റെ പിടിയിൽ ആയത്. പൊന്നാനി നാരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അലി മകൻ അസ്‌കർ, അയ്യപ്പൻകളത്തിൽ ആഷിക്, പെരുന്തല്ലൂർ സ്വദേശി കണക്കന്നൂർ ഹുസൈൻ മകൻ സൽമാൻ എന്നിവരാണ് പോലീസ് പിടിയിലായത്.
പ്രവാസിയായി ജീവിതം ഹോമിച്ച് തിരിച്ചെത്തിയപ്പോൾ കുടുംബത്തിന് ബാധ്യതയായി, ഉമ്മയ്ക്ക് സ്നേഹതണലൊരുക്കി മുനവറലി തങ്ങൾ
ആദ്ധ്ര പ്രദേശിൽ നിന്നും ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരുർ ഡി. വൈ. എസ്. പി, കെ. എം ബിജുവിന്റെ നിർദേശപ്രകാരം പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്. ഐ നവീൻ ഷാജ്, എ. എസ്. ഐ പ്രവീൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനിൽ വിശ്വൻ, സാജുകുമാർ, ഉദയൻ സിവിൽ പോലീസ് ഓഫീസർ സുധീഷ്, മനു, രഘു എന്നിവരും തിരൂർ ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പിടിയിലായ പ്രതികളിൽ അസ്‌കർ പൊന്നാനി പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ളയാളും മുൻപും മയക്കുമരുന്ന് കേസിലും മോഷണ കേസിലും മാരകായുധം പിടികൂടിയകേസിലും മറ്റും ഉൾപ്പെട്ടയാളുമാണ്. ആഷിക് മോഷണ കേസിൽ അസ്കറിന്റെ കൂട്ടുപ്രതിയും ആണ്. പ്രതികൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കും. ഇവരെ പൊന്നാനി കോടതിയിൽ ഹാജരാക്കി. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതൽ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നും അവരെകുറിച്ച് അന്വേഷണം നടത്തുന്നതാണ് എന്നും പോലീസ് അറിയിച്ചു.

Sharing is caring!