പ്രവാസിയായി ജീവിതം ഹോമിച്ച് തിരിച്ചെത്തിയപ്പോൾ കുടുംബത്തിന് ബാധ്യതയായി, ഉമ്മയ്ക്ക് സ്നേഹതണലൊരുക്കി മുനവറലി തങ്ങൾ

പ്രവാസിയായി ജീവിതം ഹോമിച്ച് തിരിച്ചെത്തിയപ്പോൾ കുടുംബത്തിന് ബാധ്യതയായി, ഉമ്മയ്ക്ക് സ്നേഹതണലൊരുക്കി മുനവറലി തങ്ങൾ

മലപ്പുറം: വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ മകൾ ഉപേക്ഷിച്ച ഉമ്മയ്ക്ക് തണലായി പാണക്കാട് സയ്യിദ് മുനവറലി തങ്ങൾ. വീട്ടിൽ നിന്നും ഇറങ്ങി വീണ്ടും പ്രവാസ ലോകത്തേക്ക് യാത്ര തിരിക്കേണ്ടി വന്ന അറുപത്തി ആറുകാരി ജമീലയുടെ അവസ്ഥ ശ്രദ്ധയിൽപെട്ടതോടെയാണ് ഇവർക്ക് സഹായഹസ്തവുമായി മുനവറലി തങ്ങൾ എത്തിയത്.
മദ്രസയ്ക്ക് മുന്നേ കുട്ടികളെ ശാഖയില്‍ വിടണം, മലപ്പുറത്തെ ബി ജെ പി നേതാവ് ടി പി സുല്‍ഫത്ത്
ഇവരുടെ അവസ്ഥ മനസിലാക്കിയ തങ്ങൾ താമസസ്ഥലം സന്ദര്‍ശിക്കുകയും വീടിന് വേണ്ട സഹായങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു. വീട് ഉയരുമെന്ന് ഉറപ്പായതോടെ ജമീലയും നാടണയാൻ തീരുമാനിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ കടല്‍ കടന്നതായിരുന്നു ജമീല. ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. അറബി വീട്ടില്‍ പണിയെടുത്ത പണം സ്വരുക്കൂട്ടി മകളെയും ആ മകളുടെ നാലു പെണ്‍മക്കളെയും കെട്ടിച്ചു വിട്ടു. അതിനിടയ്ക്ക് പ്രായം അറുപത് കഴിഞ്ഞു. ഒടുവിൽ പ്രവാസ ജീവിതം മതിയാക്കി ജമീല നാട്ടിലേക്ക് മടങ്ങിയെത്തി. പക്ഷേ വരുമാനമില്ലാത്ത ഉമ്മയെ സ്വീകരിക്കാൻ ആരും തയ്യാറായില്ല. അവസാനം വീട്ടിൽ നിന്നും ഇറങ്ങണമെന്നായതോടെ വീണ്ടും പ്രവാസ ലോകത്തേക്ക് വിമാനം കയറുകയായിരുന്നു ഇവർ.

Sharing is caring!