മദ്രസയ്ക്ക് മുന്നേ കുട്ടികളെ ശാഖയില്‍ വിടണം, മലപ്പുറത്തെ ബി ജെ പി നേതാവ് ടി പി സുല്‍ഫത്ത്

മദ്രസയ്ക്ക് മുന്നേ കുട്ടികളെ ശാഖയില്‍ വിടണം, മലപ്പുറത്തെ ബി ജെ പി നേതാവ് ടി പി സുല്‍ഫത്ത്

വണ്ടൂര്‍: നിങ്ങള്‍ നല്ലൊരു മുസല്‍മാനാണെങ്കില്‍ കുട്ടികളെ ആദ്യം വിടേണ്ടത് ആര്‍ എസ് എസ് ശാഖയിലാണെന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി പി സുല്‍ഫത്ത്. ഇവര്‍ കഴിഞ്ഞ മാസം രണ്ട് ഫേസ്ബുക്ക് വീഡിയോകളിലായാണ് വിവാദ പ്രസ്ഥാവന നടത്തിയത്.
പ്രായപൂർത്തിയാകും മുന്നേ ഭാര്യ ​ഗർഭിണി, മലപ്പുറത്ത് ഭർത്താവ് ജയിലിലായി
ശാഖകളില്‍ പഠിപ്പിക്കുന്നത് ഭാരതത്തിന്റെ സംസ്‌ക്കാരമാണ്. രാജ്യസ്‌നേഹമാണ് അവിടെ വളര്‍ത്തുന്നതെന്ന് സുല്‍ഫത്ത് പറഞ്ഞു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും അവര്‍ പറഞ്ഞു. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടനകള്‍ വരെ മാറി തുടങ്ങി. അവര്‍ ആര്‍ എസ് എസിനെ തങ്ങളുടെ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ തുടങ്ങി. ഉസ്താദുമാരൊക്കെ ശാഖയെ കുറിച്ച് മനസിലാക്കിയാല്‍ അവര്‍ തന്നെ കുട്ടികളെ ശാഖയില്‍ പറഞ്ഞു വിടും. അത്രയും നല്ല സംസ്‌ക്കാരമാണ് അവിടെ പഠിപ്പിക്കുന്നതെന്നും സുല്‍ഫത്ത് പറയുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടപ്പില്‍ സുല്‍ഫത്ത് മത്സരിച്ചത്.

Sharing is caring!