പതിനാറ്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മലപ്പുറത്തുകാരന് പതിനാറ് വർഷം കഠിനതടവ്

പുലാമന്തോൾ: ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾക്ക് തടവും, പിഴയും. കുട്ടിയെ കടത്തികൊണ്ടുപോയി ക്രീര പീഡനത്തിന് ഇരയാക്കിയ പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ ഷരീഫ് (53) നെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയുമാണ് ശിക്ഷ.
വേങ്ങരയിൽ പട്ടാപകൽ യുവാവിനെ ഗുരുതരമായി വെട്ടി പരുക്കേൽപിച്ചു
2019ൽ കൊളത്തൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ മധു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കയക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]