വേങ്ങരയിൽ പട്ടാപകൽ യുവാവിനെ ​ഗുരുതരമായി വെട്ടി പരുക്കേൽപിച്ചു

വേങ്ങരയിൽ പട്ടാപകൽ യുവാവിനെ ​ഗുരുതരമായി വെട്ടി പരുക്കേൽപിച്ചു

വേങ്ങര: നടുറോഡിൽ പട്ടാപകൽ ​ഗുണ്ടാ വിളയാട്ടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വേങ്ങര ചേറൂർ സ്വദേശി സുഭാഷിനെയാണ് പട്ടാപകൽ നടുറോഡിൽ വെച്ച് വെട്ടി പരുക്കേൽപിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻവൈരാ​ഗ്യത്തെ തുടർന്ന് വേങ്ങരയിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഇയാളെ വെട്ടിയതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Sharing is caring!