വീടും, സ്ഥലവും സക്കാത്തായി നൽകുമെന്ന് പറഞ്ഞ് പൊന്നാനിയിൽ 20 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

വീടും, സ്ഥലവും സക്കാത്തായി നൽകുമെന്ന് പറഞ്ഞ് പൊന്നാനിയിൽ 20 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

പൊന്നാനി: വീടും സ്ഥലവും സക്കാത്തായി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. പൊന്നാനി ഈശ്വരമംഗലം സ്വദേശി വലിയകത്ത് അബ്ദുൽ സലീം (42), പൊന്നാനി ചാണാ റോഡ് അണ്ടിപ്പാട്ടിൽ സക്കീന (46) എന്നിവരെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. 20 ലക്ഷം രൂപയാണ് ഇവർ മത്സ്യത്തൊഴിലാളികളിൽ നിന്ന് തട്ടിയെടുത്തത്.
പി വി അൻവറിനും, കെ ടി ജലീലിനും ഏഷ്യാനെറ്റ് ന്യൂസിനോട് വിരോധം വരാനുള്ള കാരണങ്ങൾ
സലീമിന് അടുത്ത ബന്ധമുള്ള ചില സമ്പന്നർ നാല് സെന്റ് സ്ഥലവും വീടും സക്കാത്തായി നൽകുന്നുണ്ടെന്നും ഇതുവഴി വീടും സ്ഥലവും ലഭ്യമാക്കാമെന്നും പറഞ്ഞാണ് സക്കീനയും സലീമും പണം വാങ്ങിയത്. ഭൂമിയുടെ റജിസ്ട്രേഷൻ ചെലവിലേക്കെന്നു പറഞ്ഞ് 7,500 രൂപ വീതമാണ് പലരിൽ നിന്നായി തട്ടിയെടുത്തത്. പത്തുവർഷം മുൻപ് സക്കീനയ്ക്ക് സക്കാത്തായി വീട് ലഭിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതു കാണിച്ചാണ് ഇവർ പലരെയും സ്വാധീനിച്ചതെന്ന് പൊലീസ് പറഞ്ഞു. നെയ്തല്ലൂരിൽ സലീമും സക്കീനയും അടുത്തടുത്ത വീടുകളിൽ താമസിച്ചപ്പോഴുണ്ടായ ബന്ധമാണ് ഈ തട്ടിപ്പിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തനിക്കു കിട്ടിയ പണമെല്ലാം സലീമിന് നൽകിയെന്ന് സക്കീന മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

Sharing is caring!