പി വി അൻവറിനും, കെ ടി ജലീലിനും ഏഷ്യാനെറ്റ് ന്യൂസിനോട് വിരോധം വരാനുള്ള കാരണങ്ങൾ

പി വി അൻവറിനും, കെ ടി ജലീലിനും ഏഷ്യാനെറ്റ് ന്യൂസിനോട് വിരോധം വരാനുള്ള കാരണങ്ങൾ

മലപ്പുറം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ സാമാന്യ മര്യാദയുടെ അതിരുകളെല്ലാം ലംഘിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപവുമായി മലപ്പുറത്തെ ഇടതുപക്ഷ ജനപ്രതിനിധികളായ പി വി അൻവറും, കെ ടി ജലീലും. ഇരുവർക്കും എതിരായ വിവാദ വാർത്തകൾ നൽകിയതാണ് ഏഷ്യാനെറ്റിനെതിരെ ആരോപണമുയർന്നപ്പോൾ ഇരുവരും കടുത്ത് വിമർശനവുമായി രം​ഗത്ത് വരാൻ കാരണം.

ഹൈക്കോടതി വരെ പോയിട്ടും വിധി എതിരായ കൂടരഞ്ഞി പഞ്ചായത്തിലെ പി വി അൻവറിന്റെ വാട്ടർ തീം പാർക്കിലെ അനധികൃത തടയണ സംബന്ധിച്ച വാർത്തകൾ വൻ തോതിൽ സംപ്രേഷണം ചെയ്ത മാധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇതാണ് വ്യക്തിപരമായി പി വി അൻവർ എം എൽ എയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് വിരോധം തോന്നാൻ കാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ മലബാർ റീജണൽ ഹെഡ് കെ എം ഷാജഹാനോട് അദ്ദേഹത്തിനുള്ള വ്യക്തി വിദ്വേഷം പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ്.

കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണമാരംഭിച്ചപ്പോൾ നൽകിയ വാർത്തകളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

Sharing is caring!