താനൂരിനടത്ത് ട്രെയിനിൽ നിന്നും വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

താനൂരിനടത്ത് ട്രെയിനിൽ നിന്നും വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

താനൂർ: മൂച്ചിക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരണപ്പെട്ടു. മൂച്ചിക്കലിനും പെരുവഴി അമ്പലത്തിനുമിടയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം വെട്ടുതുറ ചാന്തക്കര പുതുവൻ പുരയിടത്തിൽ ആഞ്ചലോസിന്റെ മകൻ കുഞ്ഞുമോൻ (54) ആണ് മരണപ്പെട്ടത്.
ദേശീയ ധീരത അവാർഡ് സ്വന്തമാക്കിയ മലപ്പുറത്തെ വിദ്യാർഥിക്ക് സ്കൂളിന്റെ ആദരം
അപകട വിവരം അറിഞ്ഞെത്തിയ താനൂർ പോലീസ് മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റമോർട്ടം നടപടിക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Sharing is caring!