ദേശീയ ധീരത അവാർഡ് സ്വന്തമാക്കിയ മലപ്പുറത്തെ വിദ്യാർഥിക്ക് സ്കൂളിന്റെ ആദരം

വേങ്ങര: അൽ ഇഹ്സാൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിയും 2020ലെ ദേശീയ ധീരതാ പുരസ്കാര ജേതാവുമായ ഉമർ മുക്താറിനെ അൽ-ഇഹ്സാൻ ഇംഗ്ലീഷ് സ്കൂൾ പി.ടി.എ- മാനേജ്മെന്റ് സംയുക്തമായി ആദരിച്ചു. സ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ വേങ്ങര സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ മെമെന്റോ നൽകുകയും, സബാഹ് കുണ്ടുപുഴക്കൽ പൊന്നാട അണിയിക്കുകയും ചെയ്തു.
മലപ്പുറം ചോദിക്കുന്നു, ഇങ്ങനെയും ഉണ്ടോ നിസ്വാർഥനായൊരു ഒരു മനുഷ്യ സ്നേഹി
2020 ജൂൺ 21നാണ് ഉമ്മർ മുക്താറിനെ പുരസ്‌കാരത്തിലേക്ക് നയിച്ച സംഭവം. പാങ്ങാട്ട് കുണ്ടിൽ വേങ്ങര പാടത്തോട് ചേർന്ന് മുക്താറിന്റെ വീടിനടുത്തുള്ള ചോലക്കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷിച്ചതിനായിരുന്നു പുരസ്കാരം. മുക്താറിന്റെ പിതൃസഹോദരൻ പരേതനായ സിദ്ധീഖിന്റെ ഭാര്യ സുമയ്യ, മകൻ സെസിൻ അഹമ്മദ് (10), അയൽവീട്ടിലെ ആദിൽ (5) എന്നിവരാണ് അപകടത്തിൽപെട്ടത്. നിലവിളികേട്ട് ഓടിയെത്തിയ ഉമർ മുക്താർ രണ്ട് ആൾപൊക്കത്തിൽ വെള്ളമുള്ള കുളത്തിലേക്ക് ചാടി കാലുകൊണ്ട് തള്ളിനീക്കി എല്ലാവരെയും കരക്കെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
സ്വന്തം സ്ഥാപനത്തിൽ ജോലി നൽകി ബന്ധുവിനെ അബുദാബിയിൽ എത്തിച്ചു, ഒടുവിൽ അയാളുടെ കൈകൊണ്ട് കൊല്ലപ്പെട്ട് ചങ്ങരംകുളം സ്വദേശി
കഴിഞ്ഞ ജനുവരിയിലാണ് ഉമ്മർ മുക്താർ ഡൽഹിയിൽ വെച്ച് ധീരതക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ വായുസേന മേധാവി ബി എസ് രൺധാവയാണ് പുരസ്കാരം സമ്മാനിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പൽ മുബാറക് പി, സ്വദർ മുഅല്ലിം ഇബ്രാഹിം സഖാഫി, മാനേജ്മെന്റ് അംഗങ്ങളായ ടി ടി അഹമ്മദ് കുട്ടി സഖാഫി, അബ്ദു റഹീം അഹ്സനി, മുഹമ്മദ് റഫീഖ് അഹ്സനി, എ കെ അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]