ബസ് കാത്ത് നിന്ന ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറത്തെ 52കാരൻ അറസ്റ്റിൽ

ബസ് കാത്ത് നിന്ന ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറത്തെ 52കാരൻ അറസ്റ്റിൽ

പാണ്ടിക്കാട്: ബസ് സ്റ്റോപ്പിൽ വെച്ച് സൗഹൃദം നടിച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട്ട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കൾ വീട്ടിൽ അബ്ദുൽ ഹമീദ് ആണ് അറസ്റ്റിയാത്. പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചാവക്കാടിനടത്ത് വാഹനാപകടം, മലപ്പുറത്തുകാരന്‍ മരിച്ചു, സുഹൃത്തിന് ഗുരുതര പരുക്ക്‌
ബസ് സ്റ്റോപ്പിൽ നിന്നും കുട്ടിയെ ബൈക്കിൽ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി സ്കൂളിലെത്താത് അന്വേഷിച്ചപ്പോഴാണ് പീഡനം പുറത്തറിയുന്നത്. മുമ്പ് പാണ്ടിക്കാട് പോലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ രഞ്ജിത്തിന്റെ നിർദേശപ്രകാരം എസ് ഐ ഷോഫി ജോസ്, സി പി ഒമാരായ എം പ്രമോദ്, സുർജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!