ഇന്‍സ്റ്റഗ്രാമില്‍ പ്രേമിച്ചത് 18 കാരിയെ, വന്നു കയറിയത് കാമുകന്റെ ഇരട്ടി പ്രായമുള്ള വീട്ടമ്മ, കുടുക്കിലായി മലപ്പുറത്തുകാരന്

മലപ്പുറം: 18കാരിയെന്ന് കരുതി ഇന്‍സ്റ്റഗ്രാമില്‍ മലപ്പുറം കാളികാവിലെ 22കാരന് പ്രേമിച്ചത് നാലു കുട്ടികളുടെ അമ്മയായ സ്ത്രീയെ. കാമുകിയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയപ്പോഴാണ് 22കാരന് അബദ്ധം മനസിലായത്. ഇരുവരും അന്നേ ദിവസമാണ് ആദ്യമായി കാണുന്നത്. വീട്ടമ്മയെ ഒഴിവാക്കാന്‍ പലവഴി ശ്രമിച്ചിട്ടും നടക്കാതെ ഒടുവില്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ് കാമുകനും, കുടുംബവും.
കോഴിക്കോട്ട് കാരിയായ വീട്ടമ്മയാണ് കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ കാളികാവിലെത്തിയത്. പല വഴികളും കാമുകനും, കുടുംബവും ഇവരെ ഒഴിവാക്കാന്‍ നോക്കി. പക്ഷേ ഇയാള്‍ക്കൊപ്പം ജീവിക്കുമെന്ന നിലപാടിലായിരുന്നു കാമുകി. തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. നാല് മക്കളെ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങിയ വീട്ടമ്മയെ അന്വേഷിച്ച പോലീസിനാകട്ടെ സംഭവം കേസ് തെളിയിക്കുന്നതിനുള്ള അവസരവുമായി.
മലപ്പുറത്ത് 11 കാരന് പ്രകൃതിവിരുദ്ധ പീഡനം, പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
ഒടുവില്‍ പോലീസ് ഇടപെട്ട് കാമുകനെ രക്ഷിച്ചെടുക്കുകയായിരുന്നു. പക്ഷേ വീട്ടമ്മയെ ഇറക്കി കൊണ്ടു വരികയായിരുന്നു യുവാവെന്ന ധാരണയില്‍ അവരുടെ ബന്ധുക്കളുടെ ഭീഷണി ഇപ്പോഴും നിലനില്ക്കുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി