മൃതദേഹത്തോട് അനാദരവ്, മലപ്പുറത്ത് പോസ്റ്റ്‌മോര്‍ട്ടം മണിക്കൂറുകള്‍ വൈകി

മൃതദേഹത്തോട് അനാദരവ്, മലപ്പുറത്ത് പോസ്റ്റ്‌മോര്‍ട്ടം മണിക്കൂറുകള്‍ വൈകി

മലപ്പുറം: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട് ആളുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് തര്‍ക്കം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോഴായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചത്. വെള്ളിയാഴ്ച മക്കരപ്പറമ്പ് കാറിടിച്ച് പരിക്കേറ്റ് ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വറ്റല്ലൂര്‍ കക്കേങ്ങല്‍ ബഷീറിന്റെ (54) മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്.

ഞായറാഴ്ചയാണ് ബഷീര്‍ മരിച്ചത്. മൃതദേഹം പൊലീസ് പരിശോധനക്ക് ശേഷമാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ അവധിയില്‍ ആയിരുന്നു. ആശുപത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെ ബന്ധുക്കളും നാട്ടുകാരും ബഹളമുണ്ടാക്കി.
മലപ്പുറത്ത് കാർ തട്ടി പരുക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു
അപകടത്തില്‍ പെട്ട് ചികിത്സയില്‍ ഇരിക്കെയുണ്ടായ മരണമായതിനാല്‍ ഇവിടെത്തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യണം എന്നായിരുന്നു ബന്ധുക്കളുടെ വാദം. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് മഞ്ചേരിയിലേക്ക് കൊണ്ടു പോയി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!