മലപ്പുറത്ത് കാർ തട്ടി പരുക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

മലപ്പുറം: കാർ തട്ടി പരുക്കേറ്റ് ചികിൽസയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. ഏതാനും ദിവസം മുമ്പ് മക്കരപ്പറമ്പിൽ വെച്ച് കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന വറ്റല്ലൂർ നെച്ചിക്കുത്ത് പറമ്പിലെ കക്കേങ്ങൽ ആയത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ബഷീർ (54) ആണ് മരിച്ചത്. നെച്ചിക്കുത്ത് പറമ്പിൽ ഹോട്ടൽ നടത്തി വരികയാണ്. ഇരുപത്തി അഞ്ച് വർഷത്തോളം തായിഫിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്നു.
മാതാവ്-പരേതയായ വിക്കൻ മൈമൂന (കരിഞ്ചാപ്പാടി). ഭാര്യ-കല്ലേങ്ങൽ സുബൈദ (ചുള്ളിക്കോട്). മകൻ അമീറുദീൻ. മരുമക്കൾ-ചോലക്കൽജസ്ന ബീഗം. സഹോദരങ്ങൾ-ആരിഫ, മുനീറ, മുജീബ്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]