പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ 100 രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ
പെരിന്തല്‍മണ്ണ: പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ നടത്താന്‍ ഇ.എം.എസ് സഹകരണ ആശുപത്രി എടുക്കുന്ന മുന്‍കൈ കേരളത്തിലെ ആതുര സേവന രംഗത്തിന് തന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന് കുട്ടി പറഞ്ഞു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 100 രോഗികള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ, ഞെട്ടിത്തരിച്ച് മലപ്പുറം
അഭൂതപൂര്‍വ്വവും അഭിമാനകരവുമായ പുരോഗതിയാണ് ആശുപത്രി കുറഞ്ഞ കാലം കൊണ്ട് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. എക്കാലത്തും സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിക്കാണിക്കാന്‍ ആശുപത്രിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ ചികിത്സ ഏറ്റെടുക്കുകയും അവിടത്തെ ശിശു മരണ നിരക്ക് കുറയ്ക്കാന്‍ നടത്തിയ ഇടപെടലുകളും എടുത്തു പറയേണ്ട കാര്യമാണ്. ആതുര സേവന രംഗം ഇന്ന് വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണെന്നും ഈ പശ്ചാത്തലം കൂടി കണ്ടു വേണം ഇ.എം.എസ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്താനെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആശുപത്രി എക്സി. ഡയറക്ടറും മുന്‍ എം.എല്‍.എയുമായ വി. ശശികുമാര്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ചെയര്മാന് പി. ഷാജി, ഇ.എം.എസ് കോ-ഓപ്പറേറ്റിവ് ആശുപത്രി ചെയര്മാന് ഡോ. എ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]