എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ, ഞെട്ടിത്തരിച്ച് മലപ്പുറം

എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ, ഞെട്ടിത്തരിച്ച് മലപ്പുറം

ചങ്ങരംകുളം: 13 വയസുകാരന്റെ ആത്മഹത്യയിൽ ഞെട്ടിത്തരിച്ച് നാട്. തീർത്തും അവിശ്വസനീയമായ സംഭവത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് തൂങ്ങിമരിച്ചത്.

വളർത്തു മീൻ മരിച്ചതിലുള്ള ദുഖം മൂലമാണ് ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. നിസാരമെന്ന് തോന്നുന്ന ഒരു കാര്യത്തിന് കുട്ടി ജീവൻ ഒടുക്കിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും, നാട്ടുകാരും. പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിന് മുകളിൽ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

റോഷന്റെ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് റോഷൻ. മരണത്തിനു പിന്നിൽ ആധികാരിമായ കാരണം അറിയണമെങ്കിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പോലീസ്.

Sharing is caring!