കാപ്പ ചുമത്തി നാടുകടത്തിയ കുറ്റവാളി രഹസ്യമായി തവനൂരിലെത്തി, ഒടുവിൽ കുറ്റിപ്പുറം പോലീസ് പിടികൂടി

കാപ്പ ചുമത്തി നാടുകടത്തിയ കുറ്റവാളി രഹസ്യമായി തവനൂരിലെത്തി, ഒടുവിൽ കുറ്റിപ്പുറം പോലീസ് പിടികൂടി

കുറ്റിപ്പുറം: കാപ്പ നിയമപ്രകാരം നാടു കടത്തിയ പ്രതി തവനൂരിൽ നിന്നും പിടിയിലായി. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ജീവിക്കുന്ന ജവഹർ ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് നിരോധനമുണ്ടായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു, നിരവധി പേർക്ക് പരിക്ക്
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ജവഹറിന് തൃശൂർ റേഞ്ച് ഐ ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി നാടു കടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം എസ് ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് സംഘാം​ഗങ്ങൾ ഉൾപ്പെട്ട പോലീസ് ടീമാണ് ജവഹറിനെ പിടികൂടുന്നത്.

Sharing is caring!