തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു, നിരവധി പേർക്ക് പരിക്ക്

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു, നിരവധി പേർക്ക് പരിക്ക്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിന്നും ജീവനക്കാരുമായി വിനോദയാത്ര തിരിച്ച വാഹനം അപകടത്തിൽപെട്ടു. കൊടൈക്കനാലിൽ പോയി തിരിച്ചു വരുന്നതിനിടെ പഴനിയിൽ വെച്ച് ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിരവധിപേർക്ക് പരുക്കേറ്റു.
ലൈസൻസില്ലാത്ത 17കാരന് ബൈക്ക് നൽകിയ വ്യക്തിക്ക് 30,250 രൂപ പിഴ ചുമത്തി മഞ്ചേരി കോടതി
അപകടത്തിൽ പരിക്കേറ്റവരെ പഴനിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടേയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഡോക്ടർമാരും, ജീവനക്കാരും അടങ്ങുന്ന മുപ്പത്തി അഞ്ചോളം പേരുടെ സംഘമാണ് വെള്ളിയാഴ്ച്ച കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്.

Sharing is caring!