ലൈസൻസില്ലാത്ത 17കാരന് ബൈക്ക് നൽകിയ വ്യക്തിക്ക് 30,250 രൂപ പിഴ ചുമത്തി മഞ്ചേരി കോടതി

ലൈസൻസില്ലാത്ത 17കാരന് ബൈക്ക് നൽകിയ വ്യക്തിക്ക് 30,250 രൂപ പിഴ ചുമത്തി മഞ്ചേരി കോടതി

മഞ്ചേരി: ലൈസൻസില്ലാത്ത 17കാരന് ബൈക്ക് ഓടിക്കാൻ നൽകിയ ആർ സി ഓണർക്ക് 30,250 രൂപ പിഴ ചുമത്തി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വെള്ളയൂർ പൂങ്ങോട്ട് ചെറുതുരുത്തി നൂറുദീൻ (40)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ കൂടാതെ കോടതി പിരിയും വരെ തടവും വിധിച്ചു.
മലപ്പുറത്തെ 10,12 വയസുള്ള കുട്ടികൾക്ക് നേരെ ലൈം​ഗിക അതിക്രമം, പ്രതി ഇഖ്ബാൽ പിടിയിൽ
2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കാളികാവ് എസ് ഐയായിരുന്ന ടി കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് ലൈസൻസില്ലാത്ത കൗമാരക്കാരൻ പിടിയിലാകുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!