മമ്പാട്ട് ഭർതൃ ​ഗൃഹത്തിലെ യുവതിയുടെ മരണം, സഹോദരനെതിരെയും അന്വേഷണം

മമ്പാട്ട് ഭർതൃ ​ഗൃഹത്തിലെ യുവതിയുടെ മരണം, സഹോദരനെതിരെയും അന്വേഷണം

നിലമ്പൂർ: മമ്പാട് യുവതി ഭർതൃ ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സംശയ നിഴലിലേക്ക് യുവതിയുടെ സഹോദരനും സംഭവം നടന്നതിന് തലേ ദിവസം യുവതിയുടെ ഭർത്താവും, സഹോദരനും ബാം​ഗ്ലൂരിലേക്ക് ഒരുമിച്ച് യാത്ര നടത്തിയിരുന്നു. മമ്പാട് സ്വദേശി ഷമീമിന്റെ ഭാര്യ സുൽഫത്തിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
മലപ്പുറം ബോയ്സ് സ്കൂളിലെ രണ്ട് ഉറുദു അധ്യാപകർ വിദ്യാർഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ
2021ൽ മയക്കു മരുന്ന് കേസിൽ ഷമീമിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് ഷമീം എടവണ്ണയിൽ ഫാസ്റ്റ് ഫുഡ് കട നടത്തുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം കയിൽ പോയിരുന്നില്ല. ഈ കേസിൽ കൂട്ടുപ്രതിയെ ശിക്ഷിക്കുകയും, ഷമീമിനെ വെറുതെ വിടുകയുമായിരുന്നു.
മലപ്പുറം മമ്പാട് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ
അതിനിടെ ഷമീമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കാണിച്ച് സുൽഫത്ത് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സഹോദരന്റെ പേരും ഇതിൽ ഉള്ളതായാണ് സൂചന. തനിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളും ആത്മഹത്യ കുറിപ്പിലുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഷമീമിന്റെ ഇടയ്ക്കിടിയെുള്ള ബാം​ഗ്ലൂർ യാത്രയും പോലീസ് അന്വേഷിക്കുന്നുണ്ട്.

Sharing is caring!