മലപ്പുറത്തുകാരുടെ കരുത്തിൽ കേരളത്തിന് ഫുട്ബോൾ കിരീടം

മലപ്പുറത്തുകാരുടെ കരുത്തിൽ കേരളത്തിന് ഫുട്ബോൾ കിരീടം

വണ്ടൂർ: മലപ്പുറത്തെ യുവതാരങ്ങളുടെ കരുത്തിൽ ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസ് അണ്ടർ 18 കിരീടം നേടി കേരള ടീം. ആറ് കളിക്കാരാണ് ടീമിൽ മലപ്പുറത്തു നിന്നും ഉള്ളത്. കൂടാതെ പരിശീലകനും മലപ്പുറം സ്വദേശിയാണ്. ഇൻഡോറിലാണ് ടൂർണമെന്റ് നടന്നത്.

വണ്ടൂർ ടി ബി റോഡിലെ പാറപ്പൂറവൻ വീട്ടിൽ പി ഷിബിൻ ആണ് ടൂർണമെന്റിലെ ടോപ് സ്കോറർ. അഞ്ച് മത്സരങ്ങളിൽ മധ്യപ്രദേശിനെതിരെ രണ്ടും, സെമിയിൽ മേഘാലയയ്ക്കെതിരെ രണ്ടും അടക്കം നാലു ​ഗോളുകൾ ഷിബിൻ നേടി.
പ്രേംനസീർ പുരസ്ക്കാരം ലുക്മാൻ അവറാന് സമ്മാനിച്ചു
ഷിബിന് പുറമേ പാണ്ടിക്കാട് സ്വദേശികളായ പി.എം.അക്ഷയ്, വി.പി.മുഹമ്മദ് ഷാഫി, അകമ്പാടം സ്വദേശി പി.കെ.അബ്ദുൽ ദിനു, തിരൂരങ്ങാടി കക്കാട് സ്വദേശി സി പി ശ്രാരാ​ഗ്, നിലമ്പൂർ സ്വദേശി ടി പി മുഹമ്മദ് ഹാസിൻ എന്നിവരാണ് മലപ്പുറം ജില്ലക്കാരായി ടീമിലുണ്ടായിരുന്നത്. മമ്പാട് പന്തലിങ്ങൽ സ്വദേശിയും, സ്പോർട്സ് കൗൺസിൽ കോച്ചുമായ അൻവർ സാദത്തായിരുന്നു പരിശീലകൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!