മലപ്പുറത്തെ പതിമൂന്ന് വയസുകാരിയുടെ ആത്മഹത്യ, പ്രതി മുഹമ്മദ് റഫീഖ് അറസ്റ്റിൽ

മേലാറ്റൂർ: പതിമൂന്നുകാരി വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെറുപ്പുളശ്ശേരി നെല്ലായി പൊട്ടച്ചിറ മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖാണ് അറസ്റ്റിലായത്.
കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് ഡിങ്കൻ നൗഷാദിനെ പൂട്ടി കരിപ്പൂർ പോലീസ്, സംഭവം സ്വർണ കടത്തുമായി ബന്ധപ്പെട്ട്
ജനുവരി 12നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേലാറ്റൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായതായി മനസിലായിരുന്നു. പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. പ്രതി കുട്ടിയെ പല തവണം ലൈംഗിക ചൂഷണത്തിന് വിധേയയനാക്കിയിരുന്നെന്നും ഇതേ തുടർന്നായിരുന്നു ആത്മഹത്യയെന്നുമാണ് കേസ്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]