കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് ഡിങ്കൻ നൗഷാദിനെ പൂട്ടി കരിപ്പൂർ പോലീസ്, സംഭവം സ്വർണ കടത്തുമായി ബന്ധപ്പെട്ട്

കരിപ്പൂർ: വിമാനത്താവളം വഴി കടത്തിയ സ്വർണം തട്ടിയെടുത്ത സംഘത്തിലെ കുപ്രസിദ്ധ ക്വട്ടേഷൻ തലവൻ ഡിങ്കൻ നാഷാദ് ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിൽ. ഡിസംബർ 12ന് ദുബായിൽ നിന്നും കൊണ്ടുവന്ന സ്വർണം യഥാർഥ ഉടമയ്ക്ക് നൽകാതെ തട്ടിയെടുത്ത് കേസുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റ്. കോഴിക്കോട് വടകര സ്വദേശി വിശാലിക്കരയന്റവിട വീട്ടിൽ നൗഷാദ് (35) എന്ന ഡിങ്കൻ നൗഷാദ്, കോഴിക്കോട് കിനാശേരി സ്വദേശി അയലോട്ട് പാടം ഷാജഹാൻ (23), കല്ലായി സ്വദേശി നടയാലത്ത് പറമ്പ് അബ്ദുൽ സലാം എന്നിവരയൊണ് അറസ്റ്റ് ചെയ്തത്.
11 കാരിയെ ലൈംഗികമായി ഉപദ്രവിച്ചു മലപ്പുറത്തുകാരൻ അറസ്റ്റിൽ
കോഴിക്കോട് സിറ്റി പോലീസ് സ്ക്വാഡിന്റെ സഹായത്തോടെ കൊണ്ടോട്ടി എ സി പി വിജയ് ഭാരത് റെഡ്ഡി, കരിപ്പൂർ സർക്കിൾ ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ടീമാണ് പ്രതികളെ കിനാശേരിയിൽ നിന്നും പിടികൂടിയത്. ഡിംസബറിൽ ദുബായിൽ പിടിയിലായ നൗഷാദിന്റെ സംഘഠത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശിനിയായ ഡീന വത്സൻ വഴിയാണ് അനധികൃതമായി സ്വർണം കടത്തിയത്. ഈ സ്വർണം യഥാർഥ ഉടമയ്ക്ക് നൽകാതെ തട്ടിയെടുക്കുകയായിരുന്നു.
കസ്റ്റംസിനെ പറ്റിച്ച സ്വർണ കടത്തുകാരനെ പിന്തുടർന്ന് പിടികൂടി കരിപ്പൂർ പോലീസ്
സംഭവുമായി ബന്ധപ്പെട്ട് ഡീന ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡിങ്കൻ നൗഷാദ് ഉൾപ്പെടെയുള്ളവർ ഒളിവിൽ പോവുകയായിരുന്നു. നൗഷാദ് വധശ്രമം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]