കോട്ടക്കൽ സീനത്ത് സിൽക്സ് ഉടമ സീനത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

കോട്ടക്കൽ സീനത്ത് സിൽക്സ് ഉടമ സീനത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

തിരൂരുങ്ങാടി: പ്രമുഖ വ്യാപാരിയും, മുസ്ലിം ജമാഅത്ത് നേതാവുമായ തിരൂരങ്ങാടി മനരിക്കൽ സീനത്ത് അബ്ദുറഹ്മാൻ ഹാജി (70) അന്തരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന കൗൺസിൽ അംഗമായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
മലപ്പുറത്തെ പതിനാലുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്ക് ഏഴര വർഷം കഠിനതടവ്
തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡൻ്റ്, താഴെചിന മഹല്ല് വൈസ് പ്രസിഡൻ്റ്, കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ്യ ക്ലാരി. മക്കൾ: അശ്റഫ്, ഇൽയാസ്, അനസ്, യഹ്‌യ, റശീദ , ജുവൈരിയ്യ. മരുമക്കൾ: മുസ്തഫ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കരുവമ്പൊയിൽ, ഹാജറ ചാലിയം, നിഹാല തിരൂർ, സഫ്റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്. ഖബറടക്കം തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!