സംസ്ഥാന ബജറ്റിൽ കായിക വകുപ്പിന് ‘പട്ടിണി വിഹിതം’ മാത്രം; വി അബ്ദുറഹിമാന് തുടർച്ചയായ അവ​ഗണന

സംസ്ഥാന ബജറ്റിൽ കായിക വകുപ്പിന് ‘പട്ടിണി വിഹിതം’ മാത്രം; വി അബ്ദുറഹിമാന് തുടർച്ചയായ അവ​ഗണന

മലപ്പുറം: ജില്ലയിലെ ഏക മന്ത്രിയായ വി അബ്ദുറഹിമാന്റെ വകുപ്പിനും ബജറ്റിൽ പട്ടിണി കണക്ക് മാത്രം. കേവലം അഞ്ച് കോടി രൂപയുടെ വർധന മാത്രമാണ് കഴിഞ്ഞ തവണത്തെ ബജറ്റിൽ നിന്നും ഇത്തവണ കൂടിയത്. മാത്രമല്ല കാര്യമായ പദ്ധതികളും ഇല്ല. ടൂറിസവും, ആരോ​ഗ്യവും അടക്കമുള്ള വിവിധ വകുപ്പുകൾക്ക് വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിടത്താണ് ഇത്.
മലപ്പുറത്തിന് അവ​ഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല
കായിക യുവജനകാര്യ വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 135.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജി വി രാജ സ്പോർടസ് സ്കൂളിന്റെയും, സ്പോർട്സ് ഡിവിഷന്റേയും നവീകരണത്തിനും, ശേഷി വർധിപ്പിക്കലിനുമായി 20 കോടി രൂപ, കുന്നംകുളം ജി ബി എച്ച് എസ് എസിലെ സ്പോർട്സ് വിഭാ​ഗത്തിന് ഹോസ്റ്റൽ, മെസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി 3.60 കോടി രൂപ, സ്പോർട്സ് കൗൺസിലിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് 35.90 കോടി രൂപയുമാണ് കായിക വകുപ്പിന് ലഭിച്ച പ്രധാന പദ്ധതികൾ.

കഴിഞ്ഞ വർഷം കായിക-യുവജനക്ഷേമ വകുപ്പിനായി വകയിരുത്തിയത് 130.75 കോടി രൂപയാണ്. പുതിയ സ്പോർട്സ് പോളിസി നടപ്പാക്കുക, ഇ-സ്പോർട്സ് പരിശീലന സൗകര്യങ്ങൾ ആരംഭിക്കുക, ​ഗ്രാമീണ കളിസ്ഥലങ്ങൾ നിർമിക്കുക, കായിക അക്കാദമികൾ രൂപീകരിക്കുക, സ്വകാര്യ കായിക അക്കാദമികളുടെ വികസനത്തിന് സർക്കാർ ധനസഹായം നൽകുക, തിരുവനന്തപുരത്ത് ജി വി രാജ സെന്റർ ഓഫ് എക്സലൻസ്, മൂന്നാറിലെ ഹൈ ആൾറ്റിട്യൂഡ് ട്രെയിനിങ് സെന്ററിൽ സ്പോർട്സ് കോംപ്ലക്സ് എന്നിവയ്ക്കായിരുന്നു ഫണ്ട്. ഇവയിൽ ഭൂരിഭാ​ഗവും ലക്ഷ്യത്തിലെത്തിയിട്ടില്ല.
എൽ കെ ജി വിദ്യാർഥിനിയുടെ മരണം നോറോ വൈറസ് മൂലമെന്ന് സംശയം, മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചു
കലാ സാംസ്കാരിക മേഖലയ്ക്ക് 183.14 കോടി രൂപയും, വിനോദ സഞ്ചാര മേഖലയ്ക്ക് 362.15 കോടി രൂപയും വകയിരുത്തിയപ്പോഴാണ് കായിക വകുപ്പിന് അവ​ഗണന.

Sharing is caring!