ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ പി കെ ബഷീർ ഖത്തറിൽ

ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ പി കെ ബഷീർ ഖത്തറിൽ

അരീക്കോട്: ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ഏറനാട് എം എൽ എ പി കെ ബഷീർ ഖത്തറിലെത്തി. ലോകകപ്പ് ഉദ്ഘാടന ചടങ്ങളുകളും, ഏതാനും മത്സരങ്ങളും കണ്ട ശേഷമാകും മടക്കം. കേരളത്തിൽ നിന്നും ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന ആദ്യ ജനപ്രതിനിധിയാണ് പി കെ ബഷീർ.

ഉദ്ഘാടന മത്സരത്തിന് പുറമേ രണ്ട് മത്സരങ്ങൾ കൂടി കണ്ടിട്ടാകും പി കെ ബഷീർ മടങ്ങുക. ഇതിൽ 22-ാം തിയതിയിലെ അർജന്റീനയുടെ ആദ്യ മത്സരവും ഉൾപ്പെടുന്നു. ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണുക എന്നത് വർഷങ്ങളായുള്ള ആ​ഗ്രഹമായിരുന്നെന്ന് പി കെ ബഷീർ പറഞ്ഞു. ഇത്തവണ ഖത്തർ കൂടി വേദിയായതോടെ പോകാമെന്ന തീരുമാനം എടുക്കുകയായിരുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏവർക്കും ലോകകപ്പ് വേദിയിലെത്തുക എന്ന മോഹമുണ്ട്. അത് സാധിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം കെ എം സി സി സംയുക്തമായി നടത്തിയ ലോകകപ്പ് പരിപാടിയിൽ പി കെ ബഷീർ പങ്കെടുത്തു. ഫുട്ബോൾ പ്രേമിയും കളിക്കാരനും കൂടിയായ പി കെ ബഷീർ ഇത്തവണ കപ്പ് സ്വന്തമാക്കാനുള്ള സാധ്യത ഫ്രാൻസിനാണ് കാണുന്നത്.

Sharing is caring!