പെരിന്തല്‍മണ്ണയില്‍ യുവതിയെ അരുംകൊല: ഈ ഫോട്ടോയില്‍ കാണുന്ന വിനീഷിനെ കാണുന്നവര്‍ ഈ നമ്പറുകളില്‍ വിളിക്കണം

പെരിന്തല്‍മണ്ണയില്‍ യുവതിയെ അരുംകൊല: ഈ ഫോട്ടോയില്‍ കാണുന്ന വിനീഷിനെ കാണുന്നവര്‍ ഈ നമ്പറുകളില്‍ വിളിക്കണം

മലപ്പുറം: ഈ ഫോട്ടോയില്‍ കാണുന്ന വിനീഷി് എന്ന വിനോദിനെ കാണുന്നവര്‍ ഈ നമ്പറുകളില്‍ വിളിക്കണം. 22 വയസ്സ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞദിവസം ചാടിയ കൊലപാതകക്കേസിലെ പ്രതിയാണ്. ഇരുനിറം,ചുവപ്പ് ടീഷര്‍ട്ട് ധരിച്ചിട്ടുണ്ട്. സാധാരണ രാത്രിയിലും പകലും കിലോമീറ്ററുകള്‍ നടന്നുപോകുന്ന വിനീഷ് , ബസ് വെയ്റ്റിംഗ് ഷെഡുകളിലും കടകളുടെ വരാന്തയിലുമാണ് കിടക്കാറുള്ളത്. മലപ്പുറം ജില്ലയില്‍ മഞ്ചേരി , പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ വരാന്‍ സാധ്യത യുണ്ട്. വിനീഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലോതാഴെയുള്ള ഏതെങ്കിലുംനമ്പറുകളിലോ അറിയിക്കുക.
04933227231-
9497934567
9544090727
9447940883
9946212712

വിനീഷിന്റെ വൈരാഗ്യം അവസാനിച്ചത് അരുംകൊലയില്‍

പ്രണയം നിരസിച്ചതോടെയുണ്ടായ 22കാരനായ വിനീഷിന്റെ വൈരാഗ്യം അവസാനിച്ചത് അരുംകൊലയിലായിരുന്നു. കൊല നടത്തിയത് പെണ്‍കുട്ടിയുടെ പിതാവിന്റെ കടക്കു തീ ഇട്ട ശേഷം വീട്ടുകാരുടെ ശ്രദ്ധതിരിച്ചുവിട്ട് കത്തികൊണ്ട് കുത്തി. പിടിയിലായയോടെ മാനസികാസ്വാസ്ഥ്യവും ആത്മഹത്യശ്രമവും നടത്തി. പ്രണയം നിരസിച്ച സഹപാഢിയായിരുന്ന 21കാരിയെഅരുംകൊലചെയ്ത പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കുപ്രസിദ്ധമായ പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
തുടര്‍ന്ന് ഇന്നലെ രാത്രി ഇയാള്‍ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയിരുന്നു. തുടര്‍ന്ന് ഇത് അഴിച്ചു മാറ്റാന്‍ അഗ്നി രക്ഷാ സേന സെല്ലില്‍ എത്തിയിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് വേണ്ടി സെല്‍ തുറന്ന സമയത്ത് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. റിമാന്‍ഡിലിരിക്കെ ഈ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ച 21കാരി ദൃശ്യയെ അരുംകൊലചെയ്ത അനീഷ് ദൃശ്യയുടെ സഹപാഠി തന്നെയായിരുന്നു. ഇരുവരും ഒരുമിച്ചാണു പഠനം നടത്തുന്നതിനിടെയാണ് പരിചയപ്പെട്ടത്. ഇതിനിടെയാണു സമപ്രായക്കാരന്‍കൂടിയായ അനീഷിന് ദൃശ്യയോട് പ്രണയംതോന്നുന്നത്. ആദ്യം പെണ്‍കുട്ടിയുടെ പിതാവിന്റെ കടക്കു തീ ഇട്ട ശേഷം വീട്ടുകാരുടേയും നാട്ടുകാരുടേയും ശ്രദ്ധതിരിച്ചുവിട്ട ശേഷമാണു കൊലപാതകം നടത്തിയത്. ഇതോടെ കടയില്‍ 40ലക്ഷംരൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയുണ്ടായിരുന്നു.
പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യയുടെ അച്ഛന്റെ ഉടമസ്തതയിലുള്ള സി.കെ. ടോയ്‌സ് എന്ന സ്ഥാപനത്തിനാണ് പ്രതി തീയിട്ടത്. ബാഗ്, ലതര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കത്തിയത്. തുടര്‍ന്നാണ് കടയുടമ ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പ്രതി കുണ്ടുപറമ്പ് സ്വദേശി അനീഷ്(21) കൊലപ്പെടുത്തുന്നത്. അക്രമത്തിനിടെ കുത്തേറ്റ സഹോദരി ദേവശ്രീ(13)യെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവ ശേഷം ഓട്ടോയില്‍ കടന്ന് കളയാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ വിദഗ്ദമായി പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രതി പോലീസിന് നല്‍കിയിരുന്ന മൊഴി.
നേരത്തെ ഇയാള്‍ വീട്ടിലേക്ക് വരുമ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചിരുന്നു. വകവെക്കാതെ വീട്ടിലേക്ക് കയറിവന്ന ഇയാള്‍ ദൃശ്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കള്‍ എതിര്‍ത്തതോടെ വീടിന് അകത്തേക്ക് കയറിപ്പോയി. വീടിന്റെ രണ്ടാം നിലയില്‍ എത്തിയ ഇയാള്‍ ദൃശ്യയുടെ മുറിയില്‍ കയറി യാതൊരു പ്രകോപനവും കൂടാതെ കയ്യില്‍ കരുതിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദൃശ്യയെയും സഹോദരിയെയും ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

ഈ ഫോട്ടോയില്‍ കാണുന്ന വിനീഷ് വിനോദ് , 22 വയസ്സ്, എന്നയാള്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞദിവസം ചാടിയ കൊലപാതകക്കേസിലെ പ്രതിയാണ്. *ഇരുനിറം,ചുവപ്പ് ടീഷര്‍ട്ട് ധരിച്ചിട്ടുണ്ട്. സാധാരണ രാത്രിയിലും പകലും കിലോമീറ്ററുകള്‍ നടന്നുപോകുന്ന വിനീഷ് , ബസ് വെയ്റ്റിംഗ് ഷെഡുകളിലും കടകളുടെ വരാന്തയിലുമാണ് കിടക്കാറുള്ളത്. മലപ്പുറം ജില്ലയില്‍ മഞ്ചേരി , പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ വരാന്‍ സാധ്യത യുണ്ട്.

ഈ ഫോട്ടോയില്‍ കാണുന്ന വിനീഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലോതാഴെയുള്ള ഏതെങ്കിലുംനമ്പറുകളിലോ അറിയിക്കുക.
04933227231-
9497934567
9544090727
9447940883
9946212712

 

Sharing is caring!