എഫ്.സി മദ്രാസ് ടീമിലേക്ക് മലപ്പുറത്തെ മൂവര്‍ സംഘം
മലപ്പുറം : വെയ്ക്അപ്പ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ ആദില്‍ അമാന്‍, ഒ അര്‍ഷിഫ്, എ തേജസ് എന്നീ താരങ്ങള്‍ എഫ് സി മദ്രാസ് അണ്ടര്‍ 15 ടീമിലേക്ക് തെരഞ്ഞെടുത്തു.
എഫ് സി മദ്രാസ് കേരളത്തില്‍ നടത്തിയ ട്രയല്‍ സെലക്ഷനിലാണ് വെയ്ക് അപ്പ് അക്കാദമിയുടെ താരങ്ങള്‍ ടീമിലിടം നേടിയത്. മികവുറ്റ പരിശീലകരും അത്യാധുനിക സൗകര്യങ്ങളുമുള്ള എഫ് സി മദ്രാസിനായി കളിക്കാനുള്ള ആവേശത്തിലാണ് താരങ്ങള്‍. മലപ്പുറം എടവണ്ണ സ്വദേശികളായ ഈ താരങ്ങളുടെ പഠനം, താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗജന്യമായിരിക്കും. തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്കി അവരെ രാജ്യത്തെ മികച്ച ടീമുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ പാതയിലാണ് വെയ്ക് അപ്പ് ഫുട്ബോള്‍ അക്കാദമിയെന്ന് ഡയറക്ടര്‍ നാസര്‍ കപൂര്‍ അറിയിച്ചു.
ഫോട്ടോ;എഫ് സി മദ്രാസ് അണ്ടര്‍ 15 ടീമിലേക്ക് തെരഞ്ഞെടുത്ത ആദില്‍ അമാന്‍, ഒ അര്‍ഷിഫ്, എ തേജസ് എന്നിവര്‍
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]