മഞ്ചേരിയില്‍ 3600 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മഞ്ചേരിയില്‍ 3600 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മഞ്ചേരി : നഗരമദ്ധ്യത്തിലെ കടയില്‍നിന്ന് 3600 പായ്ക്കറ്റ് നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി. പഴയ ബസ് സ്റ്റാന്റ് പരിസരത്തുള്ള കടയില്‍ നിന്നാണ് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. അറസ്റ്റിലായ കടയുടമയെ പൊലീസ് ജാമ്യത്തില്‍ വിട്ടു. സി.പി.ഒമാരായ അനീഷ് ചാക്കോ, അബ്ദുറഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

Sharing is caring!