കോവിഡ് അതിതീവ്ര വ്യാപനം; മലപ്പുറം വേദിയാകേണ്ട സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

കോവിഡ് അതിതീവ്ര വ്യാപനം; മലപ്പുറം വേദിയാകേണ്ട സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

മഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 20 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.

ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയ്യതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവര്‍ത്തികളും യഥാസമയം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്മിറ്റികളുടെ പൊതുവായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും

കാണികളെ സാക്ഷിയാക്കി മത്സരങ്ങൾ നടത്തുന്നതിന് എല്ലാ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാൽ, കൊവിഡ് മൂന്നാം തരംഗം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. മൂന്നാം തരംഗം അടങ്ങിയാലുടൻ മത്സരങ്ങൾ നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് സംസാരിച്ചിട്ടുണ്ട്.
ഏപ്രിലിൽ തന്നെ ടൂർണമെന്റ് നടത്താൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ മുന്നോട്ടു കൊണ്ടു പോകും. പയ്യനാടിനൊപ്പം കോട്ടപ്പടി സ്റ്റേഡിയവും വേദിയായി നിശ്ചയിച്ചിരുന്നു. 10 ടീമുകൾ പങ്കെടുക്കുന്നതാണ് ടൂർണമെൻ്റ്. ആകെ 23 മത്സരങ്ങൾ ഉണ്ടാകും. കാണികളെ പ്രവേശിപ്പിച്ച് വളരെ വേഗം തന്നെ ടൂർണമെൻ്റ് നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ ഒറ്റക്കെട്ടായി നീങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Sharing is caring!