മലപ്പുറം തിരൂര്‍ സ്വദേശി യു.എ.ഇയില്‍ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: തിരൂര്‍ സ്വദേശി യു. എ. ഇ യില്‍ മരിച്ചു. യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്. അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21-ാം തീയ്യതിയായിരുന്നു ഗുരുതരമായി പൊള്ളിലേറ്റത്. പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]