പെരിന്തല്ണ്ണയെ ലേണിംഗ് ഹബ്ബാക്കി മാറ്റും: നജീബ് കാന്തപുരം
പെരിന്തല്‍മണ്ണ: പെരിന്തല്ണ്ണയെ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ലേണിംഗ് ഹബ്ബാക്കി മാറ്റുമെന്നും അന്താരാഷ്ട്ര സാമൂഹ്യ തലത്തിലേക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പെരിന്തല്‍മണ്ണ എക്സീഡ് സെന്ററില്‍ ആരംഭിച്ച എന്‍.ടി.എസ്.ഇ സ്കോളര്‍ഷിപ്പിനുള്ള പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സീഡ് സെന്ററിലെ വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി ആരംഭിച്ചിട്ടുള്ളത്. എക്സീഡ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. അബ്ദുല്‍ അസീസ്, ഷഫിന്‍ ഇബ്രാഹിം, പി.ടി. സക്കീര്‍ ഹുസ്സയിന് പൂവ്വത്താണി, റജീന തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിത്രം. ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ എക്സീഡ് സെന്ററില്‍ ആരംഭിച്ച എന്‍.ടി.എസ്.ഇ സ്കോളര്‍ഷിപ്പ് പരിശീലന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നു
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]