മലപ്പുറം എടവണ്ണയില്‍ ഗൃഹനാഥന്‍ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം എടവണ്ണയില്‍ ഗൃഹനാഥന്‍ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. എടവണ്ണ തിരുവാലി പരേതനായ വാളക്കോടന്‍ കോരുവിന്റെ മകന്‍ ഗോപിനാഥന്‍ (50) ആണ് മരിച്ചത്. ഭാര്യ : നിഷ. മക്കള്‍ : ജുബിന്‍, സിബിന്‍, ജഗന്‍. സഹോദരങ്ങള്‍ : പരമേശ്വരന്‍, ജാനകി, നാരായണി, ശാന്തകുമാരി, സൗമിനി, പരേതരായ ലീല, രുഗ്മിണി. എടവണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി നിലമ്പൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Sharing is caring!