കാൽപന്ത് കളിയുടെ മിന്നും താരത്തെ അനുസ്മരിച്ച് പരപ്പനാട് സോക്കർ സ്ക്കൂൾ 

പരപ്പനങ്ങാടി  : ദേശീയ ഫുട്ബോൾ താരം ഇളയേടത്ത് ഹംസക്കോയയെ അനുസ്മരിച്ച് പരപ്പനാട് സോക്കർ സ്ക്കൂൾ.
പരപ്പനങ്ങാടിയിലെ കായിക രംഗത്തും ദേശീയ തലത്തിലും മിന്നും താരമായിരുന്ന ഇളയേടത്ത് ഹംസക്കോയയുടെ ഒന്നാം ചരമവാർഷികത്തിൽ പരപ്പനാട് സോക്കർ സ്ക്കൂളിൻ്റെ ആഭിമുഖ്യത്തിലാണ് ഓൺലൈൻ വഴിഅനുസ്മരണം നടത്തിയത്. കഴിഞ്ഞ 2020 ജൂൺ 6 നാണ് കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ പ്രിയ താരം ഹംസക്കോയ കോവിഡ് ബാധിച്ച് മരണമടഞ്ഞത്.
ചടങ്ങിൽ ടി.അരവിന്ദൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, ഇ. അഷറഫ്, കോച്ച് ജസീല, പി.കെ. രവീന്ദ്രൻ, കെ.ടി.നജീബ്, സുരേഷ്, ഷറഫു, പി.ഒ. അസീസ് എന്നിവരും പഴയകാല ഫുട്ബോൾ താരങ്ങളായിരുന്ന പി. ഇസ്മായിൽ, ഹസ്സൻക്കോയ, യു.വി. ശ്രീധരൻ എന്നിവരും പങ്കെടുത്തു.

Sharing is caring!