മഞ്ചേരി നെല്ലിക്കുത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് ചിക്കന്‍ ടിക്ക കഴിക്കാന്‍ വന്ന യുവാക്കള്‍ ആപ്പിലായി

മഞ്ചേരി: മഞ്ചേരി നെല്ലിക്കുത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് ചിക്കന്‍ ടിക്ക കഴിക്കാന്‍ വന്ന യുവാക്കള്‍ ആപ്പിലായി. ആഗ്രഹം മൂത്തപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് മഞ്ചേരി നെല്ലിക്കുത്തില്‍ യുവാക്കള്‍ സംഘടിച്ച് കോഴി ചുട്ടെടുത്ത് ചിക്കന്‍ ടിക്ക ഉണ്ടാക്കിയെങ്കിലും കഴിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പൊലീസെത്തിയതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്താണ് സംഭവം.
പ്രദേശവാസികളാണ് റബര്‍ തോട്ടത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കോഴി ചുടാനുള്ള സജ്ജീകരണങ്ങളുമായി എത്തിയത്. പാചകം പുരോഗമിക്കുന്നതിനിടെ മഞ്ചേരി എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയതോടെ യുവാക്കള്‍ ചിക്കന്‍ ടിക്കയും ഇരുചക്ര വാഹനങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ കൂട്ടംകൂടിയിരുന്ന് പാചകവും മീന്‍പിടിത്തവും വ്യാപകമാണ്. സംഘം ചേര്‍ന്നിരിക്കുന്ന ഷെഡുകള്‍ പൊലീസിന്റെ നേതൃത്വത്തില്‍ പൊളിച്ച് മാറ്റുന്നുണ്ട്. വരുംദിവസങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി നിയമലംഘകരെ പിടികൂടാനാണ് തീരുമാനം. ജില്ലയില്‍ എഡിജിപി, ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]