കുഞ്ഞാലിക്കുട്ടിയോട് പ്രതിഷേധിച്ച് മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ക്ക് ലഭിച്ചത് 10479 വോട്ട്

മലപ്പുറം: ആത്മാഭിമാന സംരക്ഷണ സമിതിയുടെ ലേബലില്‍ കുഞ്ഞാലിക്കുട്ടിയോട് പ്രതിഷേധിച്ച് മത്സരിച്ച
അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ക്ക് ലഭിച്ചത് 10479 വോട്ട്. മലപ്പുറം ലോകസഭാ മണ്ഡലം എം.പിയായിരുന്ന പി.കെ കുഞ്ഞാലി കുട്ടി അകാരണമായി രാജിവെച്ചതില്‍ പ്രതീഷേധിച്ച് മലപ്പുറത്തെ ഒരുകുട്ടം യുവാക്കള്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ‘മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി’ . മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ സംസ്ഥാന, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായിരുന്നു സമിതിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.
മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ സമീപ്പകാലത്ത് പാര്‍ട്ടിയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത് പാര്‍ട്ടി അനുഭാവികള്‍ രംഗത്ത് വരിക എന്നത് അഭൂര്‍വ്വമായ കാര്യമായിരുന്നു.
സമിതി ഭാരവാഹികള്‍ 2021 ഫെബ്രുവരി 12 ന് മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ വെച്ച് പത്രസമ്മേളനം നടത്തുകയും കുഞ്ഞാലി കുട്ടി രാജിവെച്ച തീരുമാനത്തെ ശക്തമായി അപലപിക്കുകയും , എം.പി സ്ഥാനം രാജിവെച്ച കാര്യത്തില്‍ ശ്രീ. കുഞ്ഞാലി കുട്ടി വോട്ടര്‍മാരോട് മാപ്പുപറയണമെന്നും,കുഞ്ഞാലി കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും സമിതി ആവശ്യപ്പെട്ടു.
അകാരണമായി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയില്‍ മത്സരിക്കാനുളള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം മലപ്പുറത്തെ വോട്ടര്‍മാരോടുളള വെല്ലുവിളിയാണന്നാണ് സമിതിയുടെ പ്രധാന ആരോപണം, കൂടാതെ ഒരു ഉപതെരഞ്ഞടുപ്പിന് കളമൊരുക്കുക വഴി കജനാവിന് 12 കോടിയുടെ നഷ്ടം വരുന്നു എന്നുളളതും ഗൗരവമുളള വിഷയമായി സമിതി ഉയര്‍ത്തികാണിച്ചു
അവസാനം ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സമിതി രാഷ്ട്രീയ വഞ്ചനയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ പ്രതിഷേധം എന്ന നിലയ്ക്ക് ‘രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ജനകീയ പ്രതിരോധം’ എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് ലോക സഭാ ഉപതെരഞ്ഞടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ തീരുമാനിക്കുകയും സമിതിയുടെ ചെയര്‍മാന്‍ അഡ്വ. സയ്യിദ് സാദിഖലി തങ്ങളെ മത്സരി രംഗത്ത് ഇറക്കുകയും ചെയ്തു.

എന്നാല്‍ തെരഞ്ഞടുപ്പ് റിസള്‍ട്ട് വന്ന ഇന്ന് സമിതിക്ക് വളരെ അതികം സന്തോഷിക്കാന്‍ വക നല്‍കുന്ന തരത്തിലുളള ഒരു റിസള്‍ട്ടാണ് പുറത്ത് വന്നത്. സമതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ക്ക് 10479 വോട്ടുകളാണ് ലഭിച്ചത്.
ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയില്ലാതെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വലീയ വോട്ടാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. തെരഞ്ഞടുപ്പ് രംഗത്തെ പാര്‍ട്ടി മിഷ്‌നറി സംവിധാനങ്ങളുടെ സഹായമോ, തെരഞ്ഞടുപ്പ് പ്രചരണത്തിന് ആവശ്യമായ ഫണ്ട് പോലും ഇല്ലാതിരുന്നിട്ടും തങ്ങളുടെ എല്ലാ പരിമിതികളെയും കടത്തിവെട്ടുന്ന തരത്തിലുളള ഒരു വോട്ട് സംഖ്യയാണ് അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ക്ക് ലഭിച്ചിട്ടുളളത്.
സമിതി ഉയര്‍ത്തിപിടിച്ച നിലപാടുകള്‍ക്ക് പൊതു ജനങ്ങളുടെ അംഗീകാരമായി ഇതിനെ കാണാവുന്നതാണ്. കാരണം അനൗദ്യോഗിക കണക്ക് പ്രകാരം പ്രധാന മുന്നണികളും സ്ഥാനാര്‍ത്ഥികളും തങ്ങളുടെ ഇലക്ഷന്‍ വിജയത്തിന് വേണ്ടി ഓരോര്ത്തരും 2 കോടി മുതല്‍ 4.5 കോടിവരെ ചിലവഴിച്ചപ്പോള്‍ വെറും 5000 നോട്ടീസും ബാക്കി മുഴുവന്‍ സോഷ്യല്‍ മീഡിയ വഴിയുമുളള പ്രചരണം മാത്രം നയിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ക്ക് കിട്ടിയ 10479 വോട്ടിന് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ വോട്ടിനേക്കാള്‍ തിളക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Sharing is caring!