11ന് കരിപ്പൂരില്‍ എത്തുന്ന അന്‍വര്‍ എംഎല്‍എക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം

11ന് കരിപ്പൂരില്‍ എത്തുന്ന അന്‍വര്‍ എംഎല്‍എക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം

മലപ്പുറം: ആഫ്രിക്കയില്‍നിന്നും ഈമാസം 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പി.വി.അന്‍വര്‍ എംഎല്‍എക്ക് എയര്‍പോര്‍ട്ടില്‍ സ്വകരണം നല്‍കാന്‍ ഒരുങ്ങി സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലെ സിപിഐഎം പ്രവര്‍ത്തകരാണ് എയര്‍പോര്‍ട്ടില്‍ അന്‍വറിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ഓരോ ബൂത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരോട് അന്‍വര്‍ നാട്ടിലെത്തുന്ന 11ാം തിയ്യതി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്താന്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ വഴി നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.
ആഫ്രിക്കയിലെ സിയോറ ലിയോണിലാണ് അന്‍വര്‍ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മണ്ഡലത്തിലെത്താത്ത അന്‍വറിനെതിരെ കോണ്‍ഗ്രസും മുസ്ലിം ലീഗു പ്രചരണം ആരംഭിച്ചിട്ടുണ്ട്. അന്‍വര്‍ ആഫ്രിക്കയില്‍ ജയിലില്‍ ആണെന്നായിരുന്നു തുടക്കത്തില്‍ പ്രചരണം. പിന്നീട് അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കുന്നത്.അന്‍വറിന്റെ പേഴ്‌സണല്‍ സെക്രട്ടറി സക്കരിയയാണ് സ്വീകരണ പരിപാടി ആസൂത്രണം ചെയ്യുന്നത്. സക്കരിയ ഇത് സംബന്ധിച്ച് പാര്‍ട്ടി ഗ്രൂപ്പുകളില്‍ രഹസ്യ സന്ദേശം നല്‍കിക്കഴിഞ്ഞു. 11ന് രാവിലെ ഓരോ ബൂത്തില്‍ നിന്നും പരമാവധി പ്രവര്‍ക്കരോട് എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശമുണ്ട്.

ആഫ്രിക്കയില്‍ എത്തിയത് കടബാധ്യതകള്‍
തീര്‍ക്കാനെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ.

താന്‍ ആഫ്രിക്കയില്‍ എത്തിയത് കടബാധ്യതകള്‍ തീര്‍ക്കാനെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ.
ആഫ്രിക്കയില്‍നിന്നും വീണ്ടുംഫേസ്ബുക്ക് വിഡിയോയിലൂടെ എത്തിയാണ് പി.വി.അന്‍വര്‍ എം.എല്‍.എ.ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒന്നും പ്രതീക്ഷിക്കാതെയാണ് താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ് എന്നിവ മാത്രമാണ് സര്‍ക്കാറില്‍നിന്ന് സ്വീകരിച്ചതെന്നും പി.വി.അന്‍വര്‍ വീഡിയോയില്‍ പറഞ്ഞു. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയില്‍ എത്തിയതെന്നും അന്‍വര്‍ വീഡിയോയില്‍ പറഞ്ഞു. 35 വര്‍ഷത്തെ തന്റെ അധ്വാനവും മാതാപിതാക്കളില്‍നിന്ന് ലഭിച്ച സ്വത്തുക്കളും ഉള്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങള്‍ കുറച്ച് മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. വരുമാനം നിലച്ചു. സ്വത്തുണ്ടായിട്ടും ബാധ്യതകള്‍ വീട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. പി.വി. അന്‍വറിന്റെ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാല്‍ കേസില്‍ ഉള്‍പ്പെടുമെന്നും പ്രചരിപ്പിക്കുന്നു.ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയില്‍ അധ്വാനിക്കേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയത്. താന്‍ പശ്ചിമ ആഫ്രിക്കയില്‍ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളില്‍ പറയുമെന്നും അന്‍വര്‍ പറഞ്ഞു.

 

Sharing is caring!